മുജാഹിദുപ്രസ്ഥാനത്തിന്റെ ആദര്‍ശം സ്വയം കല്പിതമായിരുന്നില്ലെന്നും ഖുര്‍ആനിലും ഹദീസിലും അതിന്ന് ആഴമുള്ള അടിവേരുകളുണ്ടെന്നും മലയാളികള്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ കിട്ടിയ വിലപ്പെട്ട അവസര മായിരുന്നു മുത്തന്നൂര്‍ പള്ളിക്കേസ്. പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ വലിയ പങ്ക് വഹിച്ച ഒരു സംഭവം എന്ന നിലയില്‍ ഇതിനെ മുജാഹിദു കള്‍ ഇന്നും മനസ്സില്‍ സൂക്ഷിക്കുന്നു.
Thursday, 17 November 2011
Monday, 14 November 2011
തകരരുത്, മനഃശക്തി
ആഗ്രഹങ്ങളുടെ കുതിരപ്പുറത്താണു മനുഷ്യരുടെ സഞ്ചാരം. ആയിരം ആശകള്‍ നിറവേറ്റപ്പെട്ടാലും ഒരെണ്ണം നടക്കാതെയാകുമ്പോള്‍ പലരും നിരാശയുടെ പടുകുഴിയില്‍ വീഴുന്നു; മനസ്സു തകരുന്നു. എന്നാല്‍, ആവശ്യങ്ങള്‍ അല്ലാഹുവിനു മുന്നില്‍ അവതരിപ്പിക്കാനും തനിക്ക് അതിനായി നിശ്ചയിക്കപ്പെട്ട സമയം വരെ ക്ഷമയോടെ കാത്തിരിക്കാനുമാണു പ്രവചാകനിര്‍ദേശം. ഇതിനിടയില്‍ മനഃശക്തി തകരരുത്. പ്രവാചകന്‍ പറഞ്ഞു: 'തിന്മയ്ക്കു വേണ്ടിയല്ലെങ്കില്‍, പ്രാര്‍ഥനയ്ക്ക് ഉത്തരം നല്‍കപ്പെടും. ധൃതികൂട്ടരുതെന്നുമാത്രം'. അനുചരന്മാര്‍ ചോദി,ു: 'എന്താണു ധൃതി?' നബി (സ) പറഞ്ഞു: 'ചിലര്‍ എത്ര പ്രാര്‍ഥി,ിട്ടും ഉത്തരം കിട്ടാതെവരുമ്പോള്‍ നിരാശരായി പ്രാര്‍ഥനതന്നെ അവസാനിപ്പിക്കും'.
ക്ഷമയില്‍ മല്‍സരിക്കുക
മക്കയില്‍ പ്രബോധനം തുടങ്ങിയ ആദ്യഘട്ടങ്ങളില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ പിന്തിരിപ്പിക്കാന്‍ മൂന്നു മാര്‍ഗങ്ങളാണ് ഖുറൈഷികള്‍ സ്വീകരി,ിരുന്നത് - കൊടിയ അക്രമവും പ്രകോപനവും, കടുത്ത അപമാനം, ആരെയും വീഴ്ത്തുന്ന പ്രലോഭനം എന്നിവ. ഈ മൂന്നു ഘട്ടങ്ങളിലും പതറാതിരുന്ന പ്രവാചകന്‍, വിശ്വാസി ക്ഷമ എത്രമാത്രം മുറുകെപ്പിടിക്കണമെന്ന പാഠമാണു നല്‍കിയത്. 'മഫയുദ്ധത്തിലെ ജേതാവഫ, കോപം വരുമ്പോള്‍ സ്വയം നിയന്ത്രിക്കാന്‍ കഴിയുന്നവനാണു കരുത്തന്‍' എന്ന പ്രശസ്തമായ ഹദീസ് പ്രവാചകന്‍ സ്വന്തം ജീവിതത്തിലുടനീളം പ്രാവര്‍ത്തികമാക്കി.
നന്മയും ഒരു ദാനം
ഒരിക്കല്‍ പ്രശസ്തമായ ഒരു ദേവാലയം സന്ദര്‍ശിക്കാന്‍ ഒരു പണ്ഡിതന്‍ എത്തി. നാട്ടിലെ ധനികരും പ്രമാണിമാരുമെല്ലാം അദ്ദേഹത്തെ സ്വീകരിച്ചു. ദേവാലയം ചുറ്റിക്കാണുമ്പോള്‍ പ്രമാണിമാര്‍ ഓരോരുത്തരായി പറഞ്ഞുകൊണ്ടിരുന്നു - 'അതു ഞാന്‍ കൊടുത്ത ഘടികാരമാണ്'. 'അതു ഞാന്‍ സംഭാവന ചെയ്ത തൂക്കുവിളക്കാണ്'. 'ഇത് എന്റെ സംഭാവനയാണ്'... എല്ലാം കേട്ട ശേഷം പണ്ഡിതന്‍ അവരോടു പറഞ്ഞു: 'ഇനിയെങ്കിലും അതൊക്കെ ദൈവത്തിനു വിട്ടുകൊടുത്തേക്കൂ...'
വിനയത്തിലാണു വിജയം
സര്‍ക്കാര്‍ വാഹനം കഴുകിവൃത്തിയാക്കുന്ന മുഖ്യമന്ത്രിയെ സങ്കല്‍പിക്കാന്‍ കഴിയുമോ? മുഖ്യമന്ത്രിയെ എന്നല്ല, ഏറ്റവും താഴേത്തലത്തിലുള്ള ഉദ്യോഗസ്ഥനെ പോലും അതിനു കിട്ടില്ല. എന്നാല്‍ ഖലീഫ ഉമറിന്റെ കഥ കേള്‍ക്കുക.
ഭക്തരുടെ സമ്മാനദാന നാള്‍
എം. സലാഹുദ്ദീന്‍ മദനി
തീവ്ര വ്രതാനുഷ്ഠാനത്തിന്റെ പുണ്യമാസത്തിനു സമാപ്തി കുറിച്ച് ഇതാ, ഈദുല്‍ ഫിത്ര്‍, അഥവാ വ്രതസമാപനാഘോഷം. റമസാനില്‍ ആര്‍ജിച്ച ചൈതന്യം തുടര്‍ജീവിതത്തില്‍ കെടാതെ സൂക്ഷിക്കുമെന്നു പ്രതിജ്ഞ ചെയ്യുകയും ഈ ധന്യനിമിഷങ്ങള്‍ കനിഞ്ഞുനല്‍കിയ പടച്ചതമ്പുരാന്റെ അനുഗ്രഹത്തിനു നന്ദി പ്രകാശിപ്പിക്കുകയും അവന്റെ മാഹാത്മ്യത്തെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്ന ദിനമാണിത്. ഈദ് ഗാഹുകളില്‍ നിന്നും പള്ളികളില്‍നിന്നും വിശ്വാസികള്‍ വിളംബരം ചെയ്യുന്ന 'അല്ലാഹു അക്ബര്‍... വലില്ലാഹില്‍ ഹംദ്' തക്ബീര്‍ ധ്വനികളുയര്‍ത്തുന്ന സന്ദേശമതാണ്. വ്രതാനുഷ്ഠാനത്തിന്റെ നിയമങ്ങള്‍ വിശകലനം ചെയ്യുന്ന വചനത്തിന്റെ അവസാനഭാഗത്തു 'നിങ്ങള്‍ക്കു നേര്‍വഴി കാണിച്ചുതന്നതിന്റെ പേരില്‍ അല്ലാഹുവിന്റെ മഹത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കാനും നിങ്ങള്‍ നന്ദിയുള്ളവരായിത്തീരാനും വേണ്ടിയത്രേ ഇങ്ങനെ കല്‍പ്പിച്ചിട്ടുള്ളത്' (2:185) എന്നു പറഞ്ഞത് ഇതിലേക്കു വിരല്‍ചൂണ്ടുന്നു.
തീവ്ര വ്രതാനുഷ്ഠാനത്തിന്റെ പുണ്യമാസത്തിനു സമാപ്തി കുറിച്ച് ഇതാ, ഈദുല്‍ ഫിത്ര്‍, അഥവാ വ്രതസമാപനാഘോഷം. റമസാനില്‍ ആര്‍ജിച്ച ചൈതന്യം തുടര്‍ജീവിതത്തില്‍ കെടാതെ സൂക്ഷിക്കുമെന്നു പ്രതിജ്ഞ ചെയ്യുകയും ഈ ധന്യനിമിഷങ്ങള്‍ കനിഞ്ഞുനല്‍കിയ പടച്ചതമ്പുരാന്റെ അനുഗ്രഹത്തിനു നന്ദി പ്രകാശിപ്പിക്കുകയും അവന്റെ മാഹാത്മ്യത്തെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്ന ദിനമാണിത്. ഈദ് ഗാഹുകളില്‍ നിന്നും പള്ളികളില്‍നിന്നും വിശ്വാസികള്‍ വിളംബരം ചെയ്യുന്ന 'അല്ലാഹു അക്ബര്‍... വലില്ലാഹില്‍ ഹംദ്' തക്ബീര്‍ ധ്വനികളുയര്‍ത്തുന്ന സന്ദേശമതാണ്. വ്രതാനുഷ്ഠാനത്തിന്റെ നിയമങ്ങള്‍ വിശകലനം ചെയ്യുന്ന വചനത്തിന്റെ അവസാനഭാഗത്തു 'നിങ്ങള്‍ക്കു നേര്‍വഴി കാണിച്ചുതന്നതിന്റെ പേരില്‍ അല്ലാഹുവിന്റെ മഹത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കാനും നിങ്ങള്‍ നന്ദിയുള്ളവരായിത്തീരാനും വേണ്ടിയത്രേ ഇങ്ങനെ കല്‍പ്പിച്ചിട്ടുള്ളത്' (2:185) എന്നു പറഞ്ഞത് ഇതിലേക്കു വിരല്‍ചൂണ്ടുന്നു.
Sunday, 13 November 2011
പുകവലി ഒഴിവാക്കൂ, ജീവിതം ആസ്വദിക്കൂ

പ്രമേഹം: ജീവിതശൈലിതന്നെ കാരണം

എഴുപതുവയസ്സുള്ള മാതാപിതാക്കള്‍ പ്രമേഹരോഗിയായ നാല്‍പതുകാരനായ മകനെയുംകൂട്ടി ചികിത്സക്കെത്തുന്ന പതിവുകാഴ്ചയാണ് ഇപ്പോള്‍ ആശുപത്രിയിലുള്ളത്. ഞങ്ങള്‍ക്കാര്‍ക്കും ഇല്ലാത്ത രോഗമാണ് മകനുണ്ടായതെന്ന ആകുലതകളാണ് അവര്‍ ഏറെ സമയം ഡോക്ടറോട് പങ്കുവെക്കുന്നത്. ഇതില്‍നിന്നുതന്നെ രോഗകാരണം വ്യക്തമാണ്. ജീവിതശൈലിയിലുണ്ടായ മാറ്റം. വൃദ്ധരായ മാതാപിതാക്കള്‍ പിന്തുടര്‍ന്ന ജീവിതചര്യയല്ല മക്കള്‍ ശീലിച്ചത്. അല്ളെങ്കില്‍ ശീലിപ്പിച്ചത്. അതിനാല്‍, വെറുമൊരു പാരമ്പര്യ രോഗമല്ല പ്രമേഹം. രോഗമെന്തെന്നും അപകടമെന്തെന്നും വ്യക്തമായും പ്രമേഹരോഗികള്‍ക്കറിയാം.
പ്രമേഹത്തിനെതിരെ പ്രതികരിക്കൂ, ഇപ്പോള്‍ത്തന്നെ

നവംബര്‍ 14. ഒരു പ്രമേഹദിനംകൂടി വരവായി. സാധാരണ ദിനങ്ങള്‍ ആചരിക്കുന്നത് ഒരു വ്യക്തിയെയോ ഒരു സംഭവത്തെയോ ഒരുപ്രസ്ഥാനത്തെയോ ഓര്‍മിക്കാനും ഓര്‍മപ്പെടുത്താനുമായാണ്. എന്നാല്‍ പ്രമേഹത്തിന് അതിന്റെ ആവശ്യമില്ല. കാരണം, ഓരോ നിമിഷവും പല രൂപഭാവങ്ങളില്‍ പ്രമേഹം നമ്മെ ഭയപ്പെടുത്താന്‍ തുടങ്ങിയിട്ട് നൂറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു.
1922-ലാണ് പ്രമേഹ ചികിത്സയ്ക്ക് ഇന്‍സുലിന്‍ കണ്ടുപിടിച്ചത്. ഇതോടുകൂടി പ്രമേഹരോഗികള്‍ക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സാധിക്കും എന്നു തെളിഞ്ഞു. ആ കണ്ടുപിടിത്തത്തിനു പിന്നിലെ ശാസ്ത്രജ്ഞന്മാരില്‍ ഒരാളായ ഡോ. ഫ്രെഡറിക് ബാന്റിംഗിന്റെ ജന്മദിനമാണ് ലോകമെമ്പാടും നവംബര്‍ 14ന് പ്രമേഹദിനമായി ആചരിക്കുന്നത്.
1922-ലാണ് പ്രമേഹ ചികിത്സയ്ക്ക് ഇന്‍സുലിന്‍ കണ്ടുപിടിച്ചത്. ഇതോടുകൂടി പ്രമേഹരോഗികള്‍ക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സാധിക്കും എന്നു തെളിഞ്ഞു. ആ കണ്ടുപിടിത്തത്തിനു പിന്നിലെ ശാസ്ത്രജ്ഞന്മാരില്‍ ഒരാളായ ഡോ. ഫ്രെഡറിക് ബാന്റിംഗിന്റെ ജന്മദിനമാണ് ലോകമെമ്പാടും നവംബര്‍ 14ന് പ്രമേഹദിനമായി ആചരിക്കുന്നത്.
Friday, 4 November 2011
അറഫയുടെ മനോഹാരിത നാടെങ്ങും പരക്കട്ടെ
ഡോ. ഹുസൈന്‍ മടവൂര്‍
ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നായി ഹജ്ജിനെത്തിയ മുപ്പത് ലക്ഷത്തോളം തീര്‍ത്ഥാടകര്‍ അറഫയില്‍ ഒരുമിച്ച് കൂടിയിരിക്കുകയാണ്. വിശ്വമാനവികതയും ഇസ്‌ലാമിക സാഹോദര്യവും ഉയര്‍ത്തിപ്പിടിച്ച് അവര്‍ പ്രാര്‍ത്ഥനാനിരതരാവുന്നു. ദേശഭാഷാ വര്‍ണ്ണ വ്യത്യാസമന്യേ അവിടെ എല്ലാവരും ഏകസമുദായമാണെന്ന മഹത്തായ സത്യം അംഗീകരിക്കുന്നു. അവിടെ അറബിയും അനറബിയും ഇല്ല. ഉന്നതനും താഴ്ന്നവനും ഇല്ല. കറുത്തവനും വെളുത്തവനും ഇല്ല. എല്ലാവരും അല്ലാഹുവിന്റെ അതിഥികള്‍ എന്ന പേരില്‍ തുല്യരാണ്. കാരണം എല്ലാവരും ഒരേ ഇഹ്‌റാം വേഷത്തിലാണ്. അവര്‍ പറയുന്നത് ഒരേ തല്‍ബിയത്ത് ആണ്. ഒരേ രീതിയിലാണ് ഹജ്ജ് നിര്‍വ്വഹിക്കുന്നത്. ഒരേ ഇമാമിന്റെ നേതൃത്വത്തിലാണ് അവരെല്ലാം നമസ്‌കരിക്കുന്നത്. വിഭാഗീയതാല്‍ പൊറുതി മുട്ടുന്ന മുസ്‌ലിംകള്‍ക്ക് ആനന്ദം നല്‍കുന്ന അതിമനോഹരമായ സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും ദൃശ്യങ്ങളാണ് ഹജ്ജിലെവിടെയും കാണപ്പെടുന്നത്.
Wednesday, 2 November 2011
യേസ്, ഐ ക്യാന്‍...
യേസ്, ഐ ക്യാന്‍...
ഉള്ളവരിലേക്കു നോക്കുമ്പോള്‍ നമ്മുടെ ജീവിതത്തില്‍ നാം കുറവുകളായിരിക്കും കാണുക. എന്നാല്‍ ഇല്ലാത്തവരിലേക്കു നോക്കുമ്പോഴാകട്ടെ. ദൈവം എത്രയധികം അനുഗ്രഹങ്ങളാണ് നമുക്ക് നല്‍കിയിരിക്കുന്നതെന്ന് നാം ഒരു നിമിഷം ചിന്തിച്ചു പോകും.
ഓസ്‌ട്രേലിയയിലെ ബ്രിസ്ബനില്‍ ജനിച്ച നിക്കോളാസ് വൂയ്ചീക്കിന്റെ ജീവിതം ഇന്ന് ലോകത്ത് അനേകലക്ഷമാളുകള്‍ക്ക് പ്രചോദനമേകുന്നത് കോടികളുടെ സമ്പത്തും പദവിയും കൊണ്ടല്ല, മറിച്ച് തന്റെ കുറവുകളെ ഉയര്‍ച്ചകളാക്കി മാറ്റിയതിലൂടെയാണ്.
1982ലായിരുന്നു നിക്ക് എന്നു വിളിക്കുന്ന നിക്കോളാസിന്റെ ജനനം. ഏതൊരു മാതാപിതാക്കളും തങ്ങളുടെ കടിഞ്ഞൂല്‍കണ്‍മണിക്കായി ആകാംക്ഷയോടെ കാത്തിരുന്ന ആ ദിനം പക്ഷെ നിക്കിന്റെ മാതാപിതാക്കള്‍ക്കു സമ്മാനിച്ചത് അപ്രതീക്ഷിത ആഘാതമായിരുന്നു. കാരണം, അവരുടെ കുഞ്ഞു പിറന്നുവീണത് രണ്ടു കൈകളും രണ്ടു കാലുകളുമില്ലാതെ. ഇരുകൈളുടെയും ഇരുകാലുകളുടെയും സ്ഥാനത്ത് മുറിഞ്ഞുപോയപോലുള്ള കാഴ്ച.
Thursday, 27 October 2011
പൊതുപ്രവര്‍ത്തന രംഗത്തെ വസന്തം : ഡോ. ഹുസൈന്‍ മടവൂര്‍
വസന്തം എന്നാണ് ഡോ. ഹുസൈന്‍ മടവൂരിന്റെ വീടിനു പേര്. വിദ്യയു ടെയും സേവനത്തിന്റെയും പ്രബോധനത്തിന്റെയും ലോകത്ത് ഹുസൈന്‍ മടവൂരിന്റെ സാന്നിധ്യം ഒരു വസന്തമാണ്. മത സംഘടനയുടെ തലപ്പത്തും സന്നദ്ധ-സാമൂഹിക കൂട്ടായ്മകളിലും ഒരേ സമയം പ്രസന്നസാന്നി ധ്യമാണ് നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍. മത നേതാക്കളെ 'ആത്മീയ നേതാക്കള്‍ എന്ന രീതിയില്‍ പരിചയ പ്പെടുത്തുന്നത് ശരിയല്ലെന്ന് ഹുസൈന്‍ മടവൂര്‍ വ്യക്തമാക്കുന്നു. മതനേതാക്കളുടെ വാക്കുകള്‍ക്ക് ഉപദേശകന്റെയും പ്രബോധ കന്റെയും സ്വരമാണുള്ളത്. അതിനു ദിവ്യത്വം കല്‍പിക്കുന്നത് ഷിയാക്കളുടെ രീതിയാണ്.
ഫലപ്രദമല്ലാത്ത ഡയറ്റിങ്
ഫലപ്രദമല്ലാത്ത ഡയറ്റിങ്
രാവിലെ ആഹാരം കഴിക്കുന്നില്ല. ഉച്ചയ്ക്ക് ഒരു കപ്പ് ചോറ്. രാത്രി ഒരു ചപ്പാത്തി എന്നു ക്രമീകരിച്ച ശേഷ വും ശരീരഭാരം അധികമാവുക യാണെന്ന് പലരും പരാതിപ്പെടുന്നു. അമിതവണ്ണമെന്ന അവസ്ഥ പലപ്പോഴും ആപേക്ഷികമാണ്. ഉയരം സെന്റിമീറ്ററില്‍ കണക്കാക്കി അതില്‍ നിന്ന് 100 കുറയ്ക്കുന്നതാണ് ഒരാള്‍ക്ക് ആവശ്യമായ തൂക്കമെന്ന് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ പറയുന്നു. ഇതില്‍ നിന്ന് അല്പം കൂടിയാലും നമ്മുടെ നാട്ടില്‍ അമിതവണ്ണമായി കണക്കാക്കാറില്ല. ബോഡി മാസ് ഇന്‍ഡക്‌സ് (ബി എം ഐ) ആണ് ശരീരഭാരം അധികമാണോയെന്ന് കണക്കാക്കുന്നതിനുള്ള മാന ദണ്ഡം.
തൈറോയ്ഡുമായി ബന്ധപ്പെട്ട അസുഖങ്ങള്‍, പോളിസിസ്റ്റിക് ഓവറി ഹോര്‍മോണ്‍ തകരാറുകള്‍, ചില മരുന്നുകളുടെ ഉപയോഗം തുടങ്ങി അമിതവണ്ണത്തിന് ഒട്ടേറെ കാരണങ്ങളുണ്ടെങ്കിലും മിക്കവരിലും ആഹാരരീതിയും വ്യായാമമില്ലായ്മയുമാണ് വില്ലന്‍ വേഷക്കാര്‍. രോഗങ്ങള്‍ ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കും. പക്ഷേ തെറ്റായ ജീവിതശൈലിക്ക് ചികിത്സയില്ല. സ്വയം മാറുക മാത്രമാണ് പ്രതിവിധി.
ശരീരഭാരം കൂടുതലുള്ള വരില്‍ ഏറിയ പങ്കും ഒരു ചായ കുടിക്കാനോ വെള്ളം കുടിക്കാനോ പോലും ഇരുന്നിടത്ത് നിന്ന് എഴുന്നേല്‍ ക്കാത്തവരാണ്. കമ്പ്യൂട്ടറിലും ടി വിക്കു മുന്നിലുമാണ് ഇന്ന് മിക്കവരും കൂടുതല്‍ സമയം ചെലവഴിക്കുന്നത്. യാത്ര കാറിലും ഓട്ടോയിലും മാത്രമാകുമ്പോള്‍ ചിത്രം പൂര്‍ത്തിയാകും. ആഹാരം ഊര്‍ജ്ജദായകമാണ്. അതിന്റെ ഒരംശമെങ്കിലും ചെലവാകണം.
ശരീരം ആവശ്യത്തിനു മാത്രം ഊര്‍ജ്ജം ഉത്പാദിപ്പിച്ച് ബാക്കി സൂക്ഷിക്കുന്നു. ഫലമോ ഭാരം വര്‍ദ്ധിക്കുന്നു. രാത്രി വൈകി ഉറങ്ങുക എന്നത് ഇക്കൂട്ടരുടെ പ്രത്യേകതയാണ്. സ്വാഭാവികമായും രാവിലെ ഉണരുവാനും വൈകും. ഉണര്‍ന്നാലും ഉന്മേഷം തോന്നില്ല. വ്യായാമം ചെയ്യണമെന്ന് തോന്നി ല്ല. തോന്നിയാലും സമയം കിട്ടില്ല. ഇത്തരക്കാരുടെ ആഹാരവും മിക്കവാറും ഫാസ്റ്റ്ഫുഡും ലഘുഭക്ഷണമെന്നു വിളിക്കുന്ന വറുത്ത പലഹാരങ്ങളും ആയിരിക്കും. ഇവയിലടങ്ങിയ കൊഴുപ്പ് വണ്ണം കൂട്ടുന്നു. മിഠായിയും മധുരപലഹാരങ്ങളും ഭാരം അധികമാക്കുന്ന ആഹാരങ്ങളാണ്. വണ്ണം കുറയ്‌ക്കേണ്ടവര്‍ ഏതു രൂപത്തിലുള്ള മധുരവും ഒഴിവാക്കുകയാണ് നüല്ലത്.
ഡയറ്റിങ് നടത്തി പരാജയപ്പെടുന്ന ചില സുഹൃത്തുക്കളെ പരിചയപ്പെടാം. ചിലര്‍ ഇടയ്ക്കിടെ അതായത് നാലഞ്ചു ദിവസം അല്ലെങ്കില്‍ എട്ട്-പത്ത് ദിവസം ആഹാരം വല്ലാതെ കുറയ്ക്കും. ഇതിനായി രാവിലെ ഭക്ഷണം ഒഴിവാക്കും. ഉച്ചയ്ക്ക് വളരെ കുറവ്. രാത്രി അതിലും കുറവ് എന്നിങ്ങനെ നിയന്ത്രിക്കും. ഇങ്ങനെ ചെയ്താല്‍ പെട്ടെന്ന് മെലിയും. പക്ഷേ ഒരു യാത്രയോ വിശേഷമോ ഉണ്ടായാല്‍ അല്ലെങ്കില്‍ വിശേഷപ്പെട്ട് ഒരു ആഹാരപദാര്‍ത്ഥം കണ്ടാല്‍ നിയന്ത്രണം കാറ്റില്‍ പറത്തും. പ്രാതല്‍ കഴിഞ്ഞ് ഉച്ചയൂണു വരെ നിരാഹാരം അനുഷ്ഠിക്കുന്നവരെ പോലെയാണിവര്‍.
പട്ടിണി കിടന്ന് വിഷമിച്ചിരുന്ന ദേഹം കിട്ടാവുന്ന പോഷണം മുഴുവന്‍ വലിച്ചെടുത്ത് പൂര്‍വാധികം തടിക്കുന്നു. കുറച്ചു ദിവസം കഴിഞ്ഞ് വീണ്ടും ഡയറ്റിങ് ആരംഭിക്കും, നിറുത്താനായി മാത്രം. ഇനിയൊരു കൂട്ടര്‍ പ്രലോഭനങ്ങള്‍ക്ക് വഴങ്ങില്ല. പക്ഷേ ശരീരം അത് ഉള്‍ക്കൊ ള്ളാന്‍ തയ്യാറാകില്ല. തലചുറ്റലോ പനി പോലുള്ള ഇന്‍ഫെക്ഷനുകളോ വന്ന് നിയന്ത്രണം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരാകും. അശാസ്ത്രീയവും അമിതവുമായ നിയന്ത്രണം വഴി ശരീരത്തിലെ പോഷകനില കുറയുന്നതാണ് ഇതിനു കാരണം.
വേറെ ചിലരാകട്ടെ പ്രാതലും ഉച്ചഭക്ഷണവും ഒഴിവാ ക്കും. രാത്രി മാത്രമേ ഭക്ഷണമുള്ളു എന്നാണ് സങ്കല്‍പം. അത് വിഭവസമൃദ്ധ മാകും. ഇടയ്ക്ക് ചായയും ലൈറ്റായി എന്തെങ്കിലും മാത്രം. ഇടയ്ക്ക് കഴിക്കുന്നത് വട, പഴം പൊരിച്ചത് തുടങ്ങിയവയോ ഒരു പാക്കറ്റ് ഉരുളക്കിഴങ്ങ് വറുത്തതോ കശുവണ്ടിയോ ഒക്കെയായിരിക്കും. കൊഴു പ്പധികമുള്ള ''ലൈറ്റ്'' ആയതിനാല്‍ രക്തക്കുറവുണ്ടാ കുമെങ്കിലും തൂക്കം കുറയുകയില്ല. കൂടാതെ ഇടയ്ക്കി ടെ മധുരമുള്ള ചായയും ജൂസുമൊക്കെയുണ്ടാകും. ഇതിലെ മധുരവും ദേഹം വലുതാക്കുന്നു.
ഡയറ്റിങ് നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടത് ഭക്ഷണനിയന്ത്രണം അമിതമായായല്‍ വേണ്ടിത്തോളം തുടര്‍ന്നു കൊണ്ട് പോകാനാവില്ല. ഒരു ഘട്ടത്തില്‍ നിറുത്തേണ്ടി വരും. കഷ്ടപ്പെട്ട് വണ്ണം കുറച്ച് സുന്ദരികളും സുന്ദരന്‍മാരുമൊക്കെയായിട്ട് വീണ്ടും പഴയപടി ആകേണ്ടി വരുന്നത് കഷ്ടമല്ലേ? അതിനാല്‍ തുടര്‍ന്ന് ചെയ്യാവുന്ന രീതിയില്‍ മാത്രം ആഹാരം നിയന്ത്രിക്കുക. മൂന്നു നേരം ആഹാരം കഴിച്ചും ഡയറ്റിങ്ങാകാം. അന്നജം അധികമു ള്ള ആഹാരം കുറയ്ക്കുക.
എണ്ണ അധികമുള്ള, കൊഴു പ്പ് കൂടിയ വസ്തുക്കള്‍ ഉപേക്ഷിക്കുക. മാംസ്യം ധാരാളമുള്ള ഇറച്ചി, മുട്ട തുടങ്ങിയവ വല്ലപ്പോഴും മാത്രമാ ക്കുക. പഴങ്ങളും പച്ചക്കറികളും അധികം കഴിക്കുക. ആഹാരത്തിന്റെ അളവ് കുറയ്ക്കാതെ തന്നെ ഇത്തരത്തില്‍ തടി കുറയ്ക്കാന്‍ സാധിക്കും. ഇടയ്ക്കിടെയുള്ള ചായയും ജൂസുമെല്ലാം കൂടിയ അളവില്‍ പഞ്ചസാര ശരീരത്തില്‍ എത്താനിടയാക്കും. അതിനാല്‍ ജൂസ് കഴിക്കുന്നെങ്കില്‍ മധുരം ചേര്‍ക്കാതിരിക്കുക. കൃത്യമായി മൂന്ന് നേരം മാത്രം ആഹാരം കഴിക്കുക.
നടത്തമോ ചില്ലറ ജോലികളോ വ്യായാമമോ യോഗയോ നിര്‍ബന്ധമായും ശീലിക്കുക. ടിവി, കമ്പ്യൂട്ടര്‍ തുടങ്ങി നമ്മെ അലസരാക്കുന്ന വിനോദോപാധികള്‍ക്ക് സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ വ്യായാമത്തിനു സമ യമുണ്ടാകും. ഇടനേരത്ത് ഉണര്‍വിനായി കഴിക്കുന്നത് ഒഴിവാക്കാനുമാകും. വൈകി ഉറങ്ങുന്നത് വൈകി ഉണരുന്നതിന് കാരണമാകും. അതുമൂലം വ്യായാമത്തിനും രാവിലത്തെ ആഹാരത്തിനും സമയമില്ലാതാകും.
നേരിട്ടല്ലെങ്കിലും ഇതെല്ലാം അമിതവണ്ണം കുറയ്ക്കുന്നതിലെ വിലങ്ങുതടികളാണ്. പകല്‍ വെറുതെ കിടന്നുറങ്ങുന്നവര്‍ ആ സമയത്ത് ചെയ്യാവുന്ന ചില്ലറ ഹോബികള്‍ വളര്‍ത്തിയെടുക്കുക. ചുരുക്കിപ്പറഞ്ഞാല്‍ ചില്ലറ അഡ്ജ സ്റ്റ്‌മെന്റുകള്‍ ജീവിതശൈലിയില്‍ വരുത്തുക. അസുഖങ്ങളും പാരമ്പര്യവുമല്ലാത്ത അമിതവണ്ണം തീര്‍ച്ചയായും കുറയ്ക്കുവാന്‍ കഴിയും.
അതിനാല്‍ ഡയറ്റിങ് നടത്തുന്നുവെന്ന് സ്വയം വിശ്വസിച്ച് പരാജയപ്പെടുന്ന സുഹൃത്തേ, നിങ്ങള്‍ അത് ശരിയായ രീതിയിലാണ് നടപ്പിലാക്കുന്നതെന്ന് ഉറപ്പുവരുത്തുക. ന്യായീകരണങ്ങള്‍ കണ്ടെത്താതെ സ്വയം വിലയിരുത്തി തിരുത്തുക. തീര്‍ച്ചയായും വിജയിക്കും. പരാജയങ്ങളെ നമുക്ക് വിജയത്തിന്റെ ചവിട്ടുപടികളാക്കാം.
ഡോ. എല്‍ പി അനില്‍കുമാര്‍
Subscribe to:
Posts (Atom)