Monday 14 November 2011

ക്ഷമയില്‍ മല്‍സരിക്കുക

മക്കയില്‍ പ്രബോധനം തുടങ്ങിയ ആദ്യഘട്ടങ്ങളില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ പിന്തിരിപ്പിക്കാന്‍ മൂന്നു മാര്‍ഗങ്ങളാണ് ഖുറൈഷികള്‍ സ്വീകരി,ിരുന്നത് - കൊടിയ അക്രമവും പ്രകോപനവും, കടുത്ത അപമാനം, ആരെയും വീഴ്ത്തുന്ന പ്രലോഭനം എന്നിവ. ഈ മൂന്നു ഘട്ടങ്ങളിലും പതറാതിരുന്ന പ്രവാചകന്‍, വിശ്വാസി ക്ഷമ എത്രമാത്രം മുറുകെപ്പിടിക്കണമെന്ന പാഠമാണു നല്‍കിയത്. 'മഫയുദ്ധത്തിലെ ജേതാവഫ, കോപം വരുമ്പോള്‍ സ്വയം നിയന്ത്രിക്കാന്‍ കഴിയുന്നവനാണു കരുത്തന്‍' എന്ന പ്രശസ്തമായ ഹദീസ് പ്രവാചകന്‍ സ്വന്തം ജീവിതത്തിലുടനീളം പ്രാവര്‍ത്തികമാക്കി.
ക്ഷമയുടെ പരിശീലനകാലമാണു റമസാന്‍. 'ക്ഷമ സത്യവിശ്വാസത്തിന്റെ പകുതിയാണ്' എന്നാണു പ്രവാചകന്‍ പറഞ്ഞത്. 'വ്രതം ക്ഷമയുടെ പകുതിയാണ്' എന്നു മറ്റൊരു പ്രവാചക വചനവുമുണ്ട്. അതീവരുചികരമായ ഭക്ഷണം തൊട്ടുമുന്നിലുണ്ടെങ്കിലും ആകര്‍ഷിക്കപ്പെടാതെ മാറി നില്‍ക്കുന്നതു മുതല്‍, മറ്റുള്ളവരുടെ അനാവശ്യ പ്രകോപനങ്ങളില്‍ വീഴാതെ സംയമനം അവലംബിക്കുന്നതു വരെ ക്ഷമയുടെ ഭാഗമാണ്. നോമ്പ് അനുഷ്ഠി,വരോട് ആരെങ്കിലും വഴക്കിനു വന്നാല്‍, 'ഞാന്‍ നോമ്പുകാരനാണ്' എന്നു പറഞ്ഞു മാറി നില്‍ക്കണമെന്നാണ് പ്രവാചകാധ്യാപനം.
വിശുദ്ധ ഖുര്‍ആനില്‍ അഫാഹു പറയുന്നു: 'അഫയോ വിശ്വാസികളേ.. ക്ഷമിക്കുക, ക്ഷമയില്‍ മല്‍സരിക്കുക. സത്യസേവനത്തിനു പൂര്‍ണ സന്നദ്ധരാവുക. ദൈവഭക്തരാവുക. നിങ്ങള്‍ക്കു വിജയം പ്രതീക്ഷിക്കാം'. ക്ഷമ ധീരതയാണെന്നും അല്ലാഹു വ്യക്തമാക്കുന്നുണ്ട്. ഖുര്‍ആന്‍ സൂക്തം ഇങ്ങനെ: 'നിങ്ങള്‍ ക്ഷമയും സൂക്ഷ്മതയും പാലിക്കുന്നുവെങ്കില്‍, നിശ്ചയം അതു ധീരമായ നടപടി തന്നെയാണ്'.


No comments:

Post a Comment