Monday 14 November 2011

തകരരുത്, മനഃശക്തി


ആഗ്രഹങ്ങളുടെ കുതിരപ്പുറത്താണു മനുഷ്യരുടെ സഞ്ചാരം. ആയിരം ആശകള്‍ നിറവേറ്റപ്പെട്ടാലും ഒരെണ്ണം നടക്കാതെയാകുമ്പോള്‍ പലരും നിരാശയുടെ പടുകുഴിയില്‍ വീഴുന്നു; മനസ്സു തകരുന്നു. എന്നാല്‍, ആവശ്യങ്ങള്‍ അല്ലാഹുവിനു മുന്നില്‍ അവതരിപ്പിക്കാനും തനിക്ക് അതിനായി നിശ്ചയിക്കപ്പെട്ട സമയം വരെ ക്ഷമയോടെ കാത്തിരിക്കാനുമാണു പ്രവചാകനിര്‍ദേശം. ഇതിനിടയില്‍ മനഃശക്തി തകരരുത്. പ്രവാചകന്‍ പറഞ്ഞു: 'തിന്മയ്ക്കു വേണ്ടിയല്ലെങ്കില്‍, പ്രാര്‍ഥനയ്ക്ക് ഉത്തരം നല്‍കപ്പെടും. ധൃതികൂട്ടരുതെന്നുമാത്രം'. അനുചരന്മാര്‍ ചോദി,ു: 'എന്താണു ധൃതി?' നബി (സ) പറഞ്ഞു: 'ചിലര്‍ എത്ര പ്രാര്‍ഥി,ിട്ടും ഉത്തരം കിട്ടാതെവരുമ്പോള്‍ നിരാശരായി പ്രാര്‍ഥനതന്നെ അവസാനിപ്പിക്കും'.

സാധ്യമാകാത്ത ആഗ്രഹങ്ങളെക്കുറി,ു പരാതി ഏറെയുണ്ടാകും. പക്ഷേ, മനുഷ്യര്‍ പലപ്പോഴും മറന്നുപോകുന്ന മറ്റൊന്നുണ്ട് - കിട്ടിയ അനുഗ്രഹങ്ങള്‍ക്കുള്ള കൃതജ്ഞത. ഒരു പ്രവാചക വചനം ഇങ്ങനെ: 'ആര്‍ക്കെങ്കിലും വഫ നന്മയും ലഭി,ാല്‍ അത് അനുസ്മരിക്കുന്നവന്‍ കൃതജ്ഞതയും മറ,ു വയ്ക്കുന്നവന്‍ കൃതഘ്‌നതയുമാണ് കാണിക്കുന്നത്'.

കാര്യം കാണുന്നതു വരെ നന്ദി കാണിക്കുകയും പിന്നീടു മുഖം തിരിഞ്ഞു നില്‍ക്കുന്നവരെയും വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നതു കാണുക: '(സമുദ്രത്തില്‍) മേഘക്കുടകള്‍ പോലെ തിരമാലകള്‍ ഉയരുമ്പോള്‍ (കപ്പല്‍ യാത്രക്കാര്‍) അഫാഹുവില്‍ പൂര്‍ണവിശ്വാസമര്‍പ്പി,ു പ്രാര്‍ഥിക്കുകയായി. എന്നിട്ടു നാം അവരെ രക്ഷി,ു കരയിലെത്തി,ാലോ, ചിലയാളുകള്‍ മിതത്വം അനുവര്‍ത്തിക്കുന്നു. വഞ്ചകരും നന്ദിയിഫാത്തവരുമഫാതെ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയിഫ'.

No comments:

Post a Comment