Thursday 17 November 2011

മുത്തന്നൂര്‍ പള്ളികേസ്


മുജാഹിദുപ്രസ്ഥാനത്തിന്റെ ആദര്‍ശം സ്വയം കല്പിതമായിരുന്നില്ലെന്നും ഖുര്‍ആനിലും ഹദീസിലും അതിന്ന് ആഴമുള്ള അടിവേരുകളുണ്ടെന്നും മലയാളികള്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ കിട്ടിയ വിലപ്പെട്ട അവസര മായിരുന്നു മുത്തന്നൂര്‍ പള്ളിക്കേസ്. പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ വലിയ പങ്ക് വഹിച്ച ഒരു സംഭവം എന്ന നിലയില്‍ ഇതിനെ മുജാഹിദു കള്‍ ഇന്നും മനസ്സില്‍ സൂക്ഷിക്കുന്നു. 


മുജാഹിദ് വിഭാഗം വക്കീല്‍ പ്രതിഭാഗക്കാരായ ഇ.കെ. അബൂബക്കര്‍ മുസ്ലിയാരെ ക്രോസുവിസ്താരം ചെയ്തപ്പോള്‍, ബിദ്അത്തിന്നു സുന്നത്ത് എന്നുപേരിട്ട് കെട്ടിപ്പടുത്ത സമസ്ത എന്ന പ്രസ്ഥാനം ഊതിയാല്‍ പൊട്ടുന്ന കുമിളയാണെന്നും തെളിഞ്ഞു. വക്കീലിനെ സഹായിക്കാന്‍ അന്നത്തെ കെ.എന്‍.എം. സെക്രട്ടറി ഏ.കെ. അബ്ദുല്‍ലത്ത്വീഫ്മൗ ലവിയുണ്ടായിരു ന്നു.

ഇസ്തിഗാസ, ശിര്‍ക്ക്, മരിച്ചവരുടെ കേള്‍വി, മരിച്ചവര്‍ക്ക് വേണ്ടിയുള്ള ഖുര്‍ആന്‍ ഓത്ത്, ഖുത്തുബയുടെ ഭാഷ, തറാവീഹ്, സ്ത്രീകളുടെ പള്ളി പ്രവേശം തുടങ്ങിയ എല്ലാ വിഷയങ്ങളും കോടതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.
ബുഖാരി, മുസ്‌ലിം, ശറഫു മുസ് ലിം, അത്തൗഹീദ്, ഇയാന, മുഗ്നി, തുടങ്ങിയവയെല്ലൊം കോടതിയിലെത്തി. മുജാഹിദുകള്‍ എവിടെയെ ങ്കിലും ഒരു പ്രസംഗം നടത്തിയാല്‍ കൂക്കും കല്ലേറും കിട്ടിയിരുന്ന അക്കാലത്ത് നീതിപീഠത്തിന്റെ മുന്നില്‍ ആശയങ്ങള്‍ തുറന്നുപറയാന്‍ കിട്ടിയ ആ സന്ദര്‍ഭം ഇസ്ലാഹി ചരിത്രത്തിലെ മഹാസംഭവം തന്നെയാ യിരുന്നു. 

അരീക്കോട് പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍പ്പെട്ട മുത്തനൂര്‍ കിഴിശ്ശേരിയില്‍ നിന്നും ഏകദേശം നാലു കി.മി. അകലെയാണ്. 1954 മെയില്‍ തൃപ്പനച്ചി അംശത്തില്‍ പെട്ട മൊയ്തീന്‍കുട്ടി മൊല്ല എന്ന ഒരാള്‍ മരിച്ചപ്പോള്‍ അദ്ദേഹം സുന്നി അല്ല എന്ന കാരണം പറഞ്ഞ്, മയ്യത്ത് മറവുചെയ്യാന്‍ മുത്തനൂര്‍ പള്ളി ഭാരവാഹികള്‍ വിസമ്മ തിച്ചു. തുടര്‍ന്ന് പോലീസ് സംരക്ഷണത്തോടെ മറവുചെയ്തു. 

കേസ്സ്, മഞ്ചേരി മുന്‍സിഫ് കോടതിയിലെത്തി. വിസ്താരം അന്നത്തെ ദിനപ്രഭ പത്രം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ചോദ്യങ്ങള്‍ വിട്ടുകൊണ്ട് ഇകെ. അബൂബക്കര്‍ മുസ്ലിയാര്‍ നല്‍കിയ മറുപടി മാത്രമാണ് പത്രം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ അതില്‍നിന്ന് വായനക്കാര്‍ക്ക് ചോദ്യങ്ങള്‍ ഊഹിച്ചെടുക്കാന്‍ കഴിയും. വളരെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ക്ക് ചോദ്യങ്ങള്‍ കൊടുത്തിട്ടുമുണ്ട്. 

തുടര്‍ന്ന് വായിക്കുക.  ശബാബ് സെമിനാര്‍ പതിപ്പ് 98 ല്‍ നിന്നും




























































No comments:

Post a Comment